തെരഞ്ഞടുപ്പ് റദ്ദാക്കിയത് രണ്ട് ദിവസത്തിനകം വിരമിക്കുന്ന ജഡ്ജി; സംശയകരമെന്ന് കാരാട്ട് റസാഖ്

ണ്ട് ദിവസത്തിനകം വിരമിക്കുന്ന ജഡ്ജിയാണ് ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത് - തിരിമറി നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് കാരാട്ട് റസാഖ്
തെരഞ്ഞടുപ്പ് റദ്ദാക്കിയത് രണ്ട് ദിവസത്തിനകം വിരമിക്കുന്ന ജഡ്ജി; സംശയകരമെന്ന് കാരാട്ട് റസാഖ്

കൊച്ചി: കൊടുവള്ളി തെരഞ്ഞടുപ്പ് റദ്ദാക്കിയ ഹൈക്കോടതി
നടപടിക്കെതിരെ കാരാട്ട് റസാഖ്. രണ്ട് ദിവസത്തിനകം വിരമിക്കുന്ന ജഡ്ജിയാണ് ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്. ഇതില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് കാരാട്ട് റസാഖ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇടതുപക്ഷവുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും റസാഖ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കാലത്തെ സിഡിയാണ് ലീഗ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇക്കാര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും റസാഖ് പറഞ്ഞു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാരാട്ട് റസാഖിന്റെ വിജയമാണ് റദ്ദാക്കിയത്. കൊടുവള്ളി മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വ്യക്തി ഹത്യ ചെയ്യുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തുവന്ന കാരാട്ട് റസാഖിനെ, എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com