ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ് ; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2019 12:17 PM  |  

Last Updated: 17th January 2019 12:17 PM  |   A+A-   |  

K_M_MANI_2615960f

 

കൊച്ചി : ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നാണ് അറിയിച്ചിട്ടുള്ളത്. 

നിഷ്പക്ഷമായും സുതാര്യവുമായാണ് ഇതുവരെ അന്വേഷണം നടത്തിയിട്ടുള്ളതെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ അറിയിച്ചു. തുടരന്വേഷണത്തിനെതിരെ കെ എം മാണി നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. കേസ് റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് മാണി ആവശ്യപ്പെട്ടിരുന്നത്. 

എന്നാല്‍ കേസില്‍ കക്ഷി ചേര്‍ന്ന വി എസ് അച്യുതാനന്ദന്‍, ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കുറ്റവിമുക്തനാക്കണമെന്ന കെ എം മാണിയുടെ ആവശ്യം തള്ളണമെന്നും വി എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് മൂന്നു തവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു.