വിവേചനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല; സ്റ്റേ ലഭിച്ചില്ലെങ്കില്‍ റസാഖിന് അയോഗ്യത: സ്പീക്കര്‍ 

കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
വിവേചനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല; സ്റ്റേ ലഭിച്ചില്ലെങ്കില്‍ റസാഖിന് അയോഗ്യത: സ്പീക്കര്‍ 

ദുബായ്: കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.  കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. അതേസമയം അത് ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്. കാരാട്ട് റസാഖിന് ഒരു മാസത്തിനകം ഇപ്പോഴുള്ള വിധിയെ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ അദ്ദേഹത്തെ അയോഗ്യനാക്കേണ്ടിവരുമെന്നും ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള സമയത്തിന്റെ ഭാഗമായാണ് വിധി ഒരുമാസത്തേയ്ക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അതുകൊണ്ട് ഇക്കാലയളവില്‍  അപ്പീലിന്റെ ഭാഗമായിട്ട് സ്‌റ്റേ കിട്ടിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെയും കെ എം ഷാജിക്കെതിരെ സ്വീകരിച്ച നടപടികള്‍ തന്നെയായിരിക്കും സംഭവിക്കുകയെന്നും ശ്രീരാമകൃഷ്ണന്‍ ദുബായില്‍ പറഞ്ഞു. കെ.എം. ഷാജിയുടെ കാര്യത്തില്‍ 15 ദിവസത്തേക്കു സ്‌റ്റേ ചെയ്തു. 15 ദിവസത്തിനകം അദ്ദേഹത്തിന് സ്‌റ്റേ ഉത്തരവ് കിട്ടിയില്ല. ആ സാഹചര്യത്തില്‍ വേറെ നിര്‍വാഹമുണ്ടായിരുന്നില്ല.

നിയമപരമായി അദ്ദേഹത്തെ സഭയില്‍ വരാന്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതേ സ്ഥിതി ഇതിലും തുടരും. വിവേചനത്തിന്റെ പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ലെന്നും ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ വിധിയിലുള്ള സ്പീക്കറുടെ നിലപാടറിയാന്‍ താല്‍പര്യമുണ്ടെന്ന് എം.കെ. മുനീര്‍ എംഎല്‍എ നേരത്തേ പ്രതികരിച്ചിരുന്നു.വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com