ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയില്‍  ഒളിക്യാമറ; സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന് സസ്‌പെന്‍ഷന്‍

ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയില്‍  ഒളിക്യാമറ - സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന് സസ്‌പെന്‍ഷന്‍
ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയില്‍  ഒളിക്യാമറ; സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട്  ബീച്ച് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഓപ്പറേഷന്‍ തീയറ്റര്‍ മെക്കാനിക്ക് സുധാകരനെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്‌പെന്‍ഡ്് ചെയ്തത്. 

52 കാരനായ കക്കോടി സ്വദേശി കഴിഞ്ഞ അഞ്ചുവര്‍ഷമായി ബീച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അഡീഷണല്‍ ഡിഎംഒ ഡോ. ആശാദേവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി നേരിട്ട് പരിശോധന നടത്തിയ ശേഷം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം എട്ടിനാണ് ഓപ്പറേഷന്‍ തീയറ്ററിനോട് ചേര്‍ന്ന് ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. 

ഫോണില്‍ വീഡിയോ റെക്കോര്‍ഡിങ് ഓണ്‍ ചെയ്ത നിലയില്‍ ആയിരുന്നു. വസ്ത്രം മാറാനെത്തിയ ജീവനക്കാരിയാണ് മൊബൈല്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ സുധാകരന്റേതാണെന്ന് മനസിലായി. എന്നാല്‍ ഫോണ്‍ ക്യാമറ അറിയാതെ ഓണ്‍ ആയതാണെന്നായിരുന്നു സുധാകരന്റെ വിശദീകരണം.എന്നാല്‍ ഈ ക്യാമറയുടെ റെക്കോര്‍ഡിങ് എങ്ങനെ ഓണായി എന്ന ചോദ്യത്തിന് ഇയാള്‍ക്ക് മറുപടി ഇല്ലായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ആശുപത്രിയിലെ മറ്റു ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com