ജയിലിലുള്ളവരെ പുറത്തിറക്കാൻ സംഭാവന ചോദിച്ച് ശബരിമല കർമസമിതിയുടെ ‘ശതം സമര്‍പ്പയാമി’ 

ശബരിമലയില്‍ യുവതീ പ്രവേശത്തിനെതിരെ പ്രതിഷേധ സമരം നടത്തി, വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്ന  പ്രവര്‍ത്തകരെയും മറ്റുള്ളവരെയും പുറത്തിറക്കാൻ സംഭാവന ചോദിച്ച് ശബരിമല കര്‍മ്മസമിതി
ജയിലിലുള്ളവരെ പുറത്തിറക്കാൻ സംഭാവന ചോദിച്ച് ശബരിമല കർമസമിതിയുടെ ‘ശതം സമര്‍പ്പയാമി’ 

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശത്തിനെതിരെ പ്രതിഷേധ സമരം നടത്തി, വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്ന  പ്രവര്‍ത്തകരെയും മറ്റുള്ളവരെയും പുറത്തിറക്കാൻ സംഭാവന ചോദിച്ച് ശബരിമല കര്‍മ്മസമിതി. പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയ നിരവധി കര്‍മ്മസമിതി പ്രവര്‍ത്തകരും പ്രതിഷേധക്കാരും ഇപ്പോഴും ജയിലിലാണ്. ഇവരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മസമിതി അധ്യക്ഷ കെപി ശശികലയാണ് രംഗത്തെത്തിയത്. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്. സംഭവാന ആവശ്യപ്പെട്ടുള്ള വീഡിയോ കർമ്മസമിതിയുടെ ഫോയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ 10000 ത്തോളം പേർ ഇന്ന് വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപെടുകയാണ്,അതില്‍ പലരും ഇന്നും തടവറകളില്‍ ആണ്. ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യ ശേഖരണത്തില്‍ പങ്കാളികളാകണമെന്ന് കെപി ശശികല വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നു. 

ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ എന്നും  അവർ ആവശ്യപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com