മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവസാന ഘട്ടത്തിലേക്ക് ; ദര്‍ശനം നാളെ വരെ

അയ്യപ്പ ദര്‍ശനം നാളെ പൂര്‍ത്തിയാകും. മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട ഞായറാഴ്ച അടയ്ക്കും
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവസാന ഘട്ടത്തിലേക്ക് ; ദര്‍ശനം നാളെ വരെ

സന്നിധാനം : ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവസാന ഘട്ടത്തിലേക്ക്. അയ്യപ്പ ദര്‍ശനം നാളെ പൂര്‍ത്തിയാകും. മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട ഞായറാഴ്ച അടയ്ക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനം ഇന്നലെ പൂര്‍ത്തിയായിരുന്നു.

ഈ തീര്‍ത്ഥാടന കാലത്തെ നെയ്യഭിഷേകം ഇന്നു രാവിലെ 10 മണിയോടെ പൂര്‍ത്തിയായി. തുടര്‍ന്നു കളഭാഭിഷേകം നടക്കും. മാളികപ്പുറത്തെ എഴുന്നള്ളത്തും മണിമണ്ഡപത്തിലെ കളമെഴുത്തും ഇന്നു സമാപിക്കും. തിരുവാഭരണ വിഭൂഷിതനായ മണികണ്ഠ സ്വാമിയുടെ രൂപമാണ് ഇന്നു കളമെഴുതുന്നത്. എഴുന്നള്ളത്ത് ഇന്നു ശരംകുത്തിയിലേക്കു പോകും.

അനുഷ്ഠാന നിറവിലാണ് എഴുന്നള്ളത്ത് ശരംകുത്തിയിലേക്കു പോകുന്നത്. തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടിയുടെയും വാളും പരിചയുമേന്തിയ കുറുപ്പിന്റെയും അകമ്പടിയോടെ ദേവന്റെ തിടമ്പാണ് എഴുന്നെള്ളിക്കുക. നാലു ദിവസമായി പതിനെട്ടാംപടി വരെയായിരുന്നു എഴുന്നള്ളത്ത്. 20 ന് ( ഞായറാഴ്ച) രാവിലെ ആറുമണിയ്ക്ക് നട അടയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com