മയില്‍പ്പീലി പതിപ്പിച്ച രത്‌നകിരീടം ഗുരുവായൂരപ്പന്: ഭക്തന്‍ സമര്‍പ്പിച്ചത് കാല്‍ക്കോടിയുടെ കാണിക്ക

കാല്‍ക്കോടി രൂപയോളം വിലമതിക്കുന്ന ഈ കിരീടം ചെന്നൈയിലാണ് നിര്‍മ്മിച്ചത്.
മയില്‍പ്പീലി പതിപ്പിച്ച രത്‌നകിരീടം ഗുരുവായൂരപ്പന്: ഭക്തന്‍ സമര്‍പ്പിച്ചത് കാല്‍ക്കോടിയുടെ കാണിക്ക

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണന് തലയില്‍ ചൂടാന്‍ ഇനി വജ്രകിരീടം. വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തില്‍ മയില്‍പ്പീലിയും പിടിപ്പിച്ചിട്ടുണ്ട്. കാല്‍ക്കോടി രൂപയോളം വിലമതിക്കുന്ന ഈ കിരീടം ചെന്നൈയിലാണ് നിര്‍മ്മിച്ചത്.

ഈജിപ്തിലെ കെയ്‌റോയില്‍ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ തെക്കേനട ശ്രീനിധി ഇല്ലത്ത് ശിവകുമാറും ഭാര്യ വത്സലയുമാണ് വജ്രകിരീടം ഗുരുവായൂരപ്പന് കാണിക്കവെച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ സമയത്ത് കിരീടം സോപാനത്ത് സമര്‍പ്പിച്ചു. ശംഖാഭിഷേകത്തിന് ശേഷം മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂരപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com