മല കയറാൻ വീണ്ടും യുവതികൾ; ദർശനത്തിനെത്തിയ രണ്ട് പേരെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2019 05:55 AM |
Last Updated: 19th January 2019 05:55 AM | A+A A- |

നിലയ്ക്കൽ: ശബരിമല ദർശനത്തിനായി രണ്ട് യുവതികൾ എത്തി. രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് ദർശനത്തിനായി എത്തിയത്. നിലയ്ക്കലിലെത്തിയ ഇരുവരേയും പൊലീസ് തടഞ്ഞു. ഇരുവരേയും കൺട്രോൾ റൂമിലേക്ക് മാറ്റി.
ബുധനാഴ്ച ദർശനത്തിനെത്തിയ ഇരുവരേയും പൊലീസ് മടക്കി അയച്ചിരുന്നു. യുവതികളെത്തിയ പശ്ചാത്തലത്തിൽ പമ്പയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
നേരത്തെ യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധിക്കു ശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.