എത്തിയത് ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിനെ തുടർന്ന് ; പൊലീസ് പതിവ് നാടകം കളിക്കുന്നുവെന്ന് നവോത്ഥാന കേരളം കൂട്ടായ്മ 

കണ്ണൂർ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ഇന്ന് വീണ്ടും ദർശനത്തിനായി എത്തിയത്
എത്തിയത് ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിനെ തുടർന്ന് ; പൊലീസ് പതിവ് നാടകം കളിക്കുന്നുവെന്ന് നവോത്ഥാന കേരളം കൂട്ടായ്മ 

നിലയ്ക്കൽ : ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് പറഞ്ഞ് പറ്റിച്ചെന്ന് നവോത്ഥാന കേരളം ഫെയ്സ്ബുക്ക് കൂട്ടായ്മ ആരോപിച്ചു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികൾ ശബരിമല ദർശനത്തിന് വീണ്ടും എത്തിയത്. എന്നാൽ പൊലീസ് പതിവ് നാടകം കളിക്കുകയാണെന്നും ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അം​ഗമായ ശ്രേയസ് കണാരൻ പറഞ്ഞു. കണ്ണൂർ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ഇന്ന് വീണ്ടും ദർശനത്തിനായി എത്തിയത്. 

ശബരിമല ദർശനത്തിന് അവസരം ഒരുക്കാമെന്ന് പൊലീസ് യുവതികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ പ്രതിഷേധത്തിന്റെ പേരുപറഞ്ഞ് മടക്കി അയക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സുരക്ഷ നൽകുമെന്ന ഉറപ്പ് പൊലീസ് ലംഘിക്കുകയാണ്. കൂടുതൽ യുവതികളുമായി ഇന്ന് മല കയറുമെന്നും ശ്രേയസ്സ് പറഞ്ഞു. രണ്ട് യുവതികളും ആറ് പുരുഷന്മാരും അടങ്ങുന്ന എട്ടം​ഗ സംഘമാണ് ഇന്ന് ശബരിമല ദർശനത്തിനായി എത്തിയത്. അതേസമയം യുവതികൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചു. 

ശബരിമല ​ദർശനത്തിനായി വീണ്ടും എത്തിയ കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് മടക്കി അയക്കുകയായിരുന്നു.  നീലിമലയിലെത്തിയ ഇരുവരെയും പ്രതിഷേധം കണക്കിലെടുത്ത് എരുമേലിയിലേക്ക് മടക്കി അയച്ചതായാണ് പൊലീസ് അറിയിച്ചത്. പമ്പയിലും പരിസരങ്ങളിലും പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ദർശനത്തിനെത്തിയെങ്കിലും, പ്രതിഷേധം മൂലം തിരികെ പോകേണ്ടി വന്ന രണ്ട് യുവതികളാണ് വീണ്ടും മല ചവിട്ടാൻ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com