എല്ലാവരും കറകളഞ്ഞ മാര്‍ക്‌സിസ്റ്റുകാരല്ല, അന്ധവിശ്വാസത്തിന്റെ മാറാല പിടിച്ചവര്‍ ഇടതുപക്ഷത്തുമുണ്ട്: ജി സുധാകരന്‍ 

അന്ധവിശ്വാസം കൊണ്ട് മനസില്‍ മാറാലപിടിച്ചവര്‍ ഇടതുപക്ഷത്തുമുണ്ടെന്ന് മന്ത്രി ജി സുധാകരന്‍
എല്ലാവരും കറകളഞ്ഞ മാര്‍ക്‌സിസ്റ്റുകാരല്ല, അന്ധവിശ്വാസത്തിന്റെ മാറാല പിടിച്ചവര്‍ ഇടതുപക്ഷത്തുമുണ്ട്: ജി സുധാകരന്‍ 

കൊച്ചി: അന്ധവിശ്വാസം കൊണ്ട് മനസില്‍ മാറാലപിടിച്ചവര്‍ ഇടതുപക്ഷത്തുമുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. എല്ലാവരും കറകളഞ്ഞ മാര്‍ക്‌സിസ്റ്റുകാരല്ലെന്നും മന്ത്രി മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ പറഞ്ഞു.

'ശബരിമല യുവതീപ്രവേശനത്തിനെതിരെ വികാരമുണ്ടായിരുന്നു. പൊതുവേ വികാരം ഉണ്ടായിരിക്കും. കാരണം ഇതുവരെ ആരും ശബരിമലയില്‍ കയറിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ കയറിയാല്‍ എങ്ങനെയിരിക്കും? അന്ധവിശ്വാസം കൊണ്ട് മനസില്‍ മാറാലപിടിച്ചവര്‍ ഇടതുപക്ഷത്തിനകത്തും ഇല്ലേ?, ഇല്ലെന്ന് പറയാന്‍ കഴിയുമോ?,  ഇടതുപക്ഷത്തുളളവരെല്ലാം കറകളഞ്ഞ മാര്‍ക്‌സിസ്റ്റുകാരൊന്നുമല്ലല്ലോ' സുധാകരന്‍ ചോദിച്ചു.

പത്മകുമാറിനെ മനസില്‍ കണ്ടുകൊണ്ടൊന്നുമല്ല ഇക്കാര്യം പറഞ്ഞത്. അദ്ദേഹം പറഞ്ഞത് കേരളസമൂഹം കേട്ടുകഴിഞ്ഞു. മാധ്യമങ്ങളില്‍ വന്നത് ഇനി മാറ്റാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ ദേശീയ പാത വികസനത്തില്‍ മറ്റു കേന്ദ്രമന്ത്രിമാരുടെ മനോഭാവമല്ല പ്രധാനമന്ത്രിക്ക് എന്ന് ജി സുധാകരന്‍ പറഞ്ഞു. കാസര്‍കോഡ് ഭാഗത്തെ ദേശീയപാതവികസനത്തിന്റെ തുടര്‍നടപടികള്‍ രാഷ്ട്രീയ കാരണത്താല്‍ മോദി തടഞ്ഞുവെച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.കൊല്ലം ബൈപ്പാസ് വിഷയത്തില്‍ സ്വന്തം വിശ്വാസം നഷ്ടപ്പെടുത്തി എന്‍ കെ പ്രേമചന്ദ്രന്‍ കേന്ദ്രത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു. 

കൊല്ലം ബൈപ്പാസ് വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ലേശം എടുത്തുചാടി.സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രത്തിന്റെ ഏജന്റായി പ്രേമചന്ദ്രന്‍ പ്രവര്‍ത്തിച്ചുവോ എന്നതാണ് സംശയമെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com