വിഎസിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ; ആലപ്പാട് വിഷയത്തിൽ കോടിയേരി

വിഎസിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ; ആലപ്പാട് വിഷയത്തിൽ കോടിയേരി

ഖനനത്തെ കുറിച്ച്​ പഠിക്കുന്ന കമ്മിറ്റിയുമായി സഹകരിച്ച്​ പോവുകയാണ്​ ആലപ്പാട്ടെ സമരസമിതി ചെയ്യേണ്ടത്

തിരുവനന്തപുരം: ആലപ്പാട്​ ഖനനവുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ നിലപാട്​ വ്യക്​തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. പ്രശ്​നങ്ങൾ പരിഹരിക്കുക എന്നതാണ്​ ആലപ്പാട്​ വിഷയത്തിലുള്ള സർക്കാർ നയം​. അതി​​െൻറ ഭാഗമായാണ്​ ഖനനത്തെ കുറിച്ച്​ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്​​. വ്യവസായങ്ങളെ തകർക്കുന്ന നിലപാടിനോട് ഇപ്പോൾ കൂട്ടുനിൽക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു. ഈ വിഷയത്തിൽ വിഎസ് അച്യുതാനന്ദന്റെ നിലപാട് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും കാര്യങ്ങൾ മനസ്സിലാകുമ്പോൾ വിഎസ് തിരുത്തുമെന്നും കോടിയേരി പറഞ്ഞു.

ഖനനത്തെ കുറിച്ച്​ പഠിക്കുന്ന കമ്മിറ്റിയുമായി സഹകരിച്ച്​ പോവുകയാണ്​ ആലപ്പാട്ടെ സമരസമിതി ചെയ്യേണ്ടത്​. അവരുടെ പ്രശ്​നങ്ങൾ കമ്മിറ്റിക്ക്​ മുമ്പാകെ പറയാം. സംഘർഷമുണ്ടാക്കുകയല്ല പകരം അനുനയത്തിലുടെ പ്രശ്​നം പരിഹരിക്കാനാണ്​ സർക്കാർ ശ്രമമെന്നും കോടിയേരി പറഞ്ഞു. സീ വാഷിങ്​ നിർത്തിയതിനോട്​ ആലപ്പാ​െട്ട ഖനനത്തിലേർപ്പെട്ടിരിക്കുന്ന കമ്പനികള​ിലെ തൊഴിലാളി സംഘടനകൾക്ക്​ വിയോജിപ്പുണ്ട്​. എന്നാൽ, തൊഴിലാളി സംഘടനകളെ മാത്രം പരിഗണിച്ചല്ല സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഓൺലൈനിൽ രജിസ്​റ്റർ ചെയ്​ത യുവതികളുടെ പട്ടികയാണ്​ സുപ്രീംകോടതിയിൽ സമർപ്പിച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. ആർ ബാലകൃഷ്ണപിള്ളയെ മുന്നണിയിൽ എടുത്തതിൽ വിഎസിന് അഭിപ്രായ വ്യത്യാസമില്ല. ഇത് സംബന്ധിച്ച് നടത്തുന്ന മാധ്യമവാർത്തകളിൽ അടിസ്ഥാനമില്ല. നേതാവിന്റെ സംശുദ്ധതയല്ല, പാർട്ടിയുടെ നിലപാടുകളാണ് മുന്നണി സംവിധാനത്തിൽ പ്രധാനമാണെന്നാണ് വിഎസ് പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com