ശുചിമുറിയില്‍ വികൃതി കാണിച്ചു: രണ്ടേകാല്‍ വയസുള്ള കുഞ്ഞിന് അംഗനവാടിയില്‍ ക്രൂരമര്‍ദനം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു
By സമകാലികമലയാളം ഡെസ്‌ക് | Published: 20th January 2019 01:27 PM |
Last Updated: 20th January 2019 03:26 PM | A+A A- |

പ്രതീകാത്മകചിത്രം
തിരുവനന്തപുരം: രണ്ടേകാല്‍ വയസുള്ള ചെറിയ കുഞ്ഞിന് അംഗനവാടിയില്‍ ക്രൂരമര്‍ദനം. അംഗനവാടി അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. താത്ക്കാലിക ആയയായ കൃഷ്ണമ്മയെ പിരിച്ചുവിടുകയും ചെയ്തു. മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടി ശുചിമുറിയില്‍ വച്ച് വികൃതി കാണിച്ചു എന്ന് പറഞ്ഞാണ് ക്രൂരമായി മര്‍ദിച്ചത്.
കുട്ടിയുടെ കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ മകനാണ് മര്‍ദ്ദനമേറ്റത്. അധികൃതര്‍ സംഭവത്തെ നിസാരവത്ക്കരിച്ച് അധ്യാപികയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ കൂടുതല്‍ നിയമനടപടികളിലേക്ക് പോകുകയാണെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മംഗലപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായി എസ്‌ഐ അജയന്‍ അറിയിച്ചു.