ആചാരസംരക്ഷണം ആവശ്യപ്പെട്ട് അയ്യപ്പ ഭക്ത സംഗമം ഇന്ന് ; രണ്ടുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ശബരിമല കര്‍മ്മ സമിതി

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നടക്കുന്ന ഭക്തസംഗമത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
ആചാരസംരക്ഷണം ആവശ്യപ്പെട്ട് അയ്യപ്പ ഭക്ത സംഗമം ഇന്ന് ; രണ്ടുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ശബരിമല കര്‍മ്മ സമിതി

തിരുവനന്തപുരം : ആചാരസംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം ഇന്ന് നടക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നടക്കുന്ന ഭക്തസംഗമത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭക്തരാണ് സംഗമത്തില്‍ പങ്കെടുക്കുക. മാതാ അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ മുഖ്യാതിഥിയാകും. 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി വൈകിട്ട് മൂന്ന് മണിക്ക് മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്ന് നാമജപ ഘോഷയാത്രകള്‍ ആരംഭിക്കും. ഇവ എല്‍എംഎസ് ജംഗ്ഷനില്‍ സംഗമിച്ച് പുത്തരിക്കണ്ടം മൈതാനിയിലേക്ക് പുറപ്പെടും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാമജപയാത്രകള്‍ കിഴക്കേകോട്ടയില്‍ ഒത്തുചേരുന്നതോടെ അയ്യപ്പ ഭക്ത സംഗമത്തിന് ഔപചാരിക തുടക്കമാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

സംഗമത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അയ്യപ്പ നാമജപ മണ്ഡപങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കര്‍മ്മസമിതി തീരുമാനം. ഇതിന്റെ മുന്നോടിയായാണ് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന അയ്യപ്പ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. 

കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അയ്യപ്പഭക്ത സംഗമത്തില്‍ അധ്യക്ഷനാകും. ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല മുഖ്യപ്രഭാഷണം നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com