നട അടച്ച് ശുദ്ധിക്രിയ അയിത്താചരണം ; തന്ത്രിക്ക് പട്ടികജാതി-പട്ടികവർ​ഗ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ഒ​രു ത​ന്ത്രി​യും ഭ​ര​ണ​ഘ​ട​ന​യ്ക്കും നി​യ​മ വ്യ​വ​സ്ഥ​യ്ക്കും അ​തീ​ത​നല്ല
നട അടച്ച് ശുദ്ധിക്രിയ അയിത്താചരണം ; തന്ത്രിക്ക് പട്ടികജാതി-പട്ടികവർ​ഗ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ ക​യ​റി​യ​തി​നു പി​ന്നാ​ലെ ന​ട​യ​ട​ച്ച് ശുദ്ധിക്രിയ ന​ട​ത്തി​യ സംഭവത്തിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കാരണം കാണിക്കൽ നോട്ടീസ്. സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ച്ച യു​വ​തി​ക​ളി​ൽ ഒ​രാ​ൾ ദ​ളി​ത് ആണ്. ആയതിനാൽ ശു​ദ്ധി​ക്രി​യ അ​യി​ത്താ​ചാ​രം ആ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താണെന്ന് നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കി. 

ഈ ​മാ​സം 17-ന് ​ഹി​യ​റിം​ഗി​നാ​യി ഹാ​ജ​രാ​വാ​ൻ ത​ന്ത്രി​ക്കു നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഈ ​ദി​വ​സം ക​മ്മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​വാ​ത്ത​തു ​കൊ​ണ്ട് തു​ട​ർ ​ന​ട​പ​ടി എ​ന്ന നി​ല​യ്ക്കാ​ണ് ത​ന്ത്രി​ക്ക് കാ​ര​ണം ​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം എ​സ്. അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ഒ​രു ത​ന്ത്രി​യും ഭ​ര​ണ​ഘ​ട​ന​യ്ക്കും നി​യ​മ വ്യ​വ​സ്ഥ​യ്ക്കും അ​തീ​ത​നല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള അ​യി​ത്താ​ചാ​ര​വും ജാ​ത്യാ​ചാ​ര​വും ശ​ക്തി​യു​ക്തം എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ജനുവരി രണ്ടിനാണ് ബിന്ദു, കനകദുർ​ഗ എന്നീ യുവതികൾ ശബരിമലയിൽ ദർ‌ശനം നടത്തിയത്. പുലർച്ചെയാണ് ഇവർ സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്യുകയായിരുന്നു. ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് ശുദ്ധിക്രിയ നടത്തിയതെന്നും, ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും തന്ത്രിയോട് ബോർഡും ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com