പതിവ് രീതി മാറുന്നു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കളി നിയന്ത്രിക്കുന്നത് ആര്‍എസ്എസ് നേരിട്ട്: കേരളത്തില്‍ പയറ്റാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാനത്ത് ബിജെപിയും ആര്‍എസ്എസും പതിവ് രീതികള്‍ മാറ്റി തന്ത്രങ്ങള്‍ മെനയുന്നു.
പതിവ് രീതി മാറുന്നു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കളി നിയന്ത്രിക്കുന്നത് ആര്‍എസ്എസ് നേരിട്ട്: കേരളത്തില്‍ പയറ്റാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി

പാലക്കാട്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാനത്ത് ബിജെപിയും ആര്‍എസ്എസും പതിവ് രീതികള്‍ മാറ്റി തന്ത്രങ്ങള്‍ മെനയുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് ബൂത്ത് തലത്തില്‍ ബൈക്ക് ടീമുകളും ബൂത്ത് മുതല്‍ സംസ്ഥാനതലം വരെ ആര്‍എസ്എസിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരും ഉണ്ടാകും. പതിവ് രീതി വിട്ട് ബിജെപിയും ആര്‍എസ്എസും ഒരുമിച്ചു രംഗത്തിറങ്ങും. മുന്‍ തെരഞ്ഞെടുപ്പുകളിലും ആര്‍എസ്എസിന്റെ പങ്കാളിത്തമുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിയും സംഘവും ഇരുവഴിക്ക് നീങ്ങുന്നതു സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതിരിച്ചിരുന്നു. ബിജെപിക്കുള്ളിലെ ഗ്രൂപ്പു പോരുകളും ആര്‍എസ്എസിനെ വകവയ്ക്കാത്ത നേതൃത്വത്തിന്റെ തന്നിഷ്ടവുമായിരുന്നു ഇതിന് കാരണം. 

തെരഞ്ഞെടുപ്പ് പ്രധാനമായും പാര്‍ട്ടിയുടെ കാര്യമെന്ന നിലപാടിലായിരുന്നു കേരളത്തില്‍ ആര്‍എസ്എസ്. എന്നാല്‍, ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തില്‍  ഇത്തവണ കൃത്യമായ പങ്കാളിത്തം ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ സംഘടനയുടെ രംഗപ്രവേശം. സംസ്ഥാന തലം വരെ സംഘം നേരിട്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച കോള്‍ സെന്ററുകളുടെ നിയന്ത്രണം സംഘത്തിനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com