ബിജെപി സമരം അവസാനിപ്പിച്ച പരിപാടിയില്‍ നിന്ന് കെ സുരേന്ദ്രനും വി മുരളീധരനും വിട്ടുനിന്നു

 ബിജെപി സമരം അവസാനിപ്പിച്ച പരിപാടിയില്‍ നിന്ന് കെ സുരേന്ദ്രനും വി മുരളീധരനും വിട്ടുനിന്നു

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നിരഹാര സമരം അവസാനിപ്പിച്ച പരിപാടിയില്‍ വി മുരളീധരന്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പങ്കെടുത്തില്ല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നിരഹാര സമരം അവസാനിപ്പിച്ച പരിപാടിയില്‍ വി മുരളീധരന്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പങ്കെടുത്തില്ല. മറ്റ് പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തപ്പോള്‍ മുരളീധരനും സുരേന്ദ്രനും ഒഴിഞ്ഞുനിന്നത് ചര്‍ച്ചയായിരിക്കുകയാണ്. 

സമരത്തിനോട് പാര്‍ട്ടിയിലെ പ്രബലവിഭാഗമായ മുരളീധര പക്ഷത്തിന് താത്പര്യമില്ലായിരുന്നു എന്നത് സംഘടയ്്ക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. കെ സുരേന്ദ്രന്റെ അറസ്റ്റിനോട് പാര്‍ട്ടി നേതൃത്വം കാട്ടിയ നിസംഗ നിലപാടും മുരളീധര പക്ഷത്തെ ചൊടിപ്പിച്ചിരുന്നു. 

ശബരിമല നടയച്ച സാഹചര്യത്തിലാണ് നാല്‍പ്പത്തിയൊമ്പത് ദിവസം തുടര്‍ന്ന സമരം ബിജെപി അവസാനിപ്പിച്ചത്. കെ.സുരേന്ദ്രന് എതിരായ കേസുകള്‍ പിന്‍വലിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, സികെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എന്‍ ശിവരാജന്‍, പിഎം വേലായുധന്‍, വിടി രമ എന്നിവര്‍ക്ക് പിന്നാലെ പികെ കൃഷ്ണദാസാണ് അവസാനം നിരാഹരം കിടന്നത്. 

നിരോധനാജ്ഞ പിന്‍വലിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതും സമരക്കാരോട് ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതിരുന്നതും തിരിച്ചടിയായി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പോരാട്ടാം പൂര്‍ണമായി വിജയമായില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com