മുച്ചക്രവാഹനവിതരണത്തിന് പ്രളയകാലത്ത് വെളളത്തില്‍ മുങ്ങി തുരുമ്പെടുത്ത വാഹനങ്ങള്‍, തട്ടിപ്പ്; അധികൃതര്‍ കയ്യോടെ പിടികൂടി, പ്രതിഷേധം 

മഞ്ചേരി നഗരസഭയുടെ മുച്ചക്രവാഹന വിതരണത്തിന് പ്രളയകാലത്ത് വെളളത്തില്‍ മുങ്ങി തുരുമ്പെടുത്ത വാഹനങ്ങള്‍ എത്തിച്ച് തട്ടിപ്പ് നടത്താനുളള ശ്രമം കയ്യോടെ പിടികൂടി
മുച്ചക്രവാഹനവിതരണത്തിന് പ്രളയകാലത്ത് വെളളത്തില്‍ മുങ്ങി തുരുമ്പെടുത്ത വാഹനങ്ങള്‍, തട്ടിപ്പ്; അധികൃതര്‍ കയ്യോടെ പിടികൂടി, പ്രതിഷേധം 

മലപ്പുറം: മഞ്ചേരി നഗരസഭയുടെ മുച്ചക്രവാഹന വിതരണത്തിന് പ്രളയകാലത്ത് വെളളത്തില്‍ മുങ്ങി തുരുമ്പെടുത്ത വാഹനങ്ങള്‍ എത്തിച്ച് തട്ടിപ്പ് നടത്താനുളള ശ്രമം കയ്യോടെ പിടികൂടി. തട്ടിപ്പ് നഗരസഭയുടെ തന്നെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്ഘാടനം വേണ്ടന്നു വച്ചു. വാഹനം വാങ്ങാനെത്തിയ അംഗപരിമിതര്‍ നിരാശരായി മടങ്ങി. 

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു മുച്ചക്രവാഹനത്തിന് 78000 രൂപ വില നല്‍കിയാണ് കെല്‍ട്രോണ്‍ വഴി വിതരണത്തിന് എത്തിച്ചത്.   ചുള്ളക്കാട് ജിയുപി സ്‌കൂള്‍ മൈതാനിയില്‍ താക്കോല്‍ നല്‍കി ഉദ്ഘാടനത്തിനായി കമ്പനി പുത്തന്‍ വാഹനങ്ങള്‍ നിരത്തിവച്ചു. നഗരസഭാ ആധ്യക്ഷയും കൂട്ടരും താക്കോല്‍ കൈമാറാന്‍ തുടങ്ങിയപ്പോഴാണ് ചെളി പുരണ്ടതും സീറ്റ് കേടായതും ശ്രദ്ധയില്‍പെട്ടത്. വാഹനങ്ങള്‍ ഓരോന്നായി പരിശോധിച്ചപ്പോള്‍ വിവിധ തകരാര്‍ കണ്ടെത്തി. ചില സ്‌കൂട്ടറുകളൊന്നും സ്റ്റാര്‍ട്ടായില്ല. വൈദഗ്ധ്യമുളളവരെ വിളിച്ചു വരുത്തി സൂക്ഷ്മ പരിശോധന നടത്തി. ചിലതു തുരുമ്പെടുത്തിട്ടുണ്ട്. മിക്ക വാഹനത്തിന്റേയും സീറ്റില്‍ അഴുക്കു പുരണ്ടിട്ടുണ്ട്.

ഗുണനിലവാരം സംബന്ധിച്ച് സംശയം ഉയര്‍ന്നതോടെ മുച്ചക്രവാഹനങ്ങള്‍ എത്തിച്ചവര്‍ താക്കോലുകളുമായി രക്ഷപ്പെട്ടു. പ്രതിഷേധമുയര്‍ന്നതോടെ താല്‍ക്കാലിക റജിസ്‌ട്രേഷന്‍ റദ്ദാക്കി വാഹനങ്ങള്‍ കമ്പനി തന്നെ തിരിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം നല്‍കിയ 54 മുച്ചക്രവാഹനങ്ങളില്‍ ചിലതിനും തകരാറുളളതായി പരാതിയുയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com