സീറ്റ് തിരികെ പിടിക്കുമെന്ന് വെറുതെ പറഞ്ഞാൽ പോരാ, പ്രവർത്തിച്ച് കാണിക്കണം ; അണികളോട് കെ സുധാകരൻ

വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്ന് സുധാകരൻ വിമർശിച്ചു
സീറ്റ് തിരികെ പിടിക്കുമെന്ന് വെറുതെ പറഞ്ഞാൽ പോരാ, പ്രവർത്തിച്ച് കാണിക്കണം ; അണികളോട് കെ സുധാകരൻ

കണ്ണൂർ :  ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയിട്ടും കോൺ​ഗ്രസ് പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കാത്തതിനെതിരെ വർക്കിം​ഗ് പ്രസിഡന്റ് കെ സുധാകരൻ രം​ഗത്ത്. വിരലിലെണ്ണാവുന്നവർ മാത്രമെ ഉണർന്ന് പ്രവർത്തിക്കുന്നുള്ളു. സീറ്റ് തിരിച്ച് പിടിക്കാമെന്ന് പറഞ്ഞാൽ മാത്രം പോരാ, പ്രവർത്തിച്ച് കാണിക്കണം. സുധാകരൻ ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിൽ നടന്ന ജില്ലാ നേതൃയോഗത്തിലാണ് സുധാകരൻ പരസ്യ വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെസി ജോസഫ് എംഎൽഎ തുടങ്ങിയവ നേതാക്കൾ ഇരുന്ന യോ​ഗത്തിലാണ് പ്രവർത്തകർക്ക് സുധാകരന്റെ മുന്നറിയിപ്പ്. 

വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്ന് സുധാകരൻ വിമർശിച്ചു. പ്രവാസി വോട്ടുകൾ നഷ്ടപ്പെടുത്തിയാൽ വൻതിരിച്ചടിയാകുമെന്നും സുധാകരൻ അണികളെ ഓർമ്മിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി ആയേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com