'സ്‌കൂള്‍ കോഴികള്‍' മുട്ടക്ഷാമം പരിഹരിക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത കോഴികളില്‍ നിന്ന് ലഭിച്ചത്  2.56 കോടി മുട്ടകള്‍

പൗള്‍ട്രി വികസന കോര്‍പറേഷന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 6- 9 ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്‍കിയ മുട്ടക്കോഴികള്‍ സംസ്ഥാനത്തെ മുട്ടക്ഷാമം തീര്‍ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു തുടങ്ങി
'സ്‌കൂള്‍ കോഴികള്‍' മുട്ടക്ഷാമം പരിഹരിക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത കോഴികളില്‍ നിന്ന് ലഭിച്ചത്  2.56 കോടി മുട്ടകള്‍

തിരുവനന്തപുരം: പൗള്‍ട്രി വികസന കോര്‍പറേഷന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 6- 9 ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്‍കിയ മുട്ടക്കോഴികള്‍ സംസ്ഥാനത്തെ മുട്ടക്ഷാമം തീര്‍ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു തുടങ്ങി. 2018 ല്‍ 2.56 കോടി മുട്ടയാണ് ഈ സ്‌കൂള്‍ കോഴികള്‍ തന്നത്. 2017 ല്‍ 60.96 ലക്ഷം മുട്ടയെ ഈയിനത്തില്‍ ലഭിച്ചിരുന്നുള്ളൂ. 

2018 ല്‍ 26,266 വിദ്യാര്‍ഥികള്‍ക്ക് 1,31,330 കോഴികളെ നല്‍കിയിരുന്നു. 2017 ല്‍ 8874 വിദ്യാര്‍ഥികള്‍ക്ക് 44,370 കോഴികളെ നല്‍കി. 2010-11 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 13 കോടി മുട്ട ഉല്‍പാദിപ്പിച്ചു. ഒരു വിദ്യാര്‍ഥിക്ക് 5 കോഴികളെയും 5 കിലോ തീറ്റയും മരുന്നുമാണ് സൗജന്യമായി നല്‍കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കോഴി വളര്‍ത്തലിന് അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. 

ഈ മുട്ട വില നല്‍കി വാങ്ങി സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയുമാവാം. കേരളത്തിനു മുട്ടയില്‍ സ്വയംപര്യാപ്തമാകാന്‍ വര്‍ഷം 540 കോടി മുട്ട വേണമെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഉല്‍പാദനം 234.80 കോടി മുട്ടയായിരുന്നു. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com