കുടുംബ വഴക്കിനിടെ ആസിഡ് ആക്രമണം; 12 കാരിയുടെ കണ്ണിന്റെ നില ഗുരുതരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2019 06:59 AM |
Last Updated: 21st January 2019 06:59 AM | A+A A- |
കോട്ടയം: അച്ഛന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ 12കാരയുടെ കണ്ണിന്റെ നില ഗുരുതരമായി തുടരുന്നു. പാമ്പാക്കുട നെയ്ത്തുശാലപ്പടി സ്വദേശിയായ സ്മിതയുടെ മകള്‍ സ്മിനയുടെ കൃഷ്ണമണിയിലാണ് ആസിഡ് വീണത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുള്ള കുട്ടിക്ക് വിദഗ്ധ പരിശോധനയും ചികിത്സയും വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കുടുംബ വഴക്കിനിടെയാണ് കുട്ടിയുടെ കണ്ണില്‍ ആസിഡ് വീണതെന്നാണ് പൊലീസ് പറയുന്നത്. സ്മിതയുമായി അസ്വാരസ്യത്തിലായിരുന്ന ഭര്‍ത്താവ് റെനി ഇവര്‍ താമസിക്കുന്ന വാടക വീടിന് തീവച്ച ശേഷമാണ് ആസിഡ് ആക്രമണം നടത്തിയത്. ഒറ്റമുറി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അവര്‍ക്ക് നാട്ടുകാര്‍ ചേര്‍ന്ന് വീട് നിര്‍മ്മിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട തകര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.