ശബരിമലയില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നിരട്ടി വരുമാനം; 45.2 കോടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2019 04:28 PM |
Last Updated: 21st January 2019 04:28 PM | A+A A- |

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്തെ് ശബരിമല സര്‍വീസില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍. ഈ സീസണില്‍ 45.2 കോടി വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ നിന്ന് 31.2 കോടിയും ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് 14 കോടിയും ലഭിച്ചെന്നാണ് കണക്ക്.
പമ്പ- നിലയ്ക്കല്‍ സര്‍വീസിലാണ് കെഎസ്ആര്‍ടിസി വലിയ തോതിലുള്ള വരുമാനം ലഭിച്ചത്. കഴിഞ്ഞ സീസണുകളില്‍നിന്ന് വ്യത്യസ്തമായി നിലക്കലില്‍നിന്നും പമ്പ വരെ കെഎസ്ആര്‍ടിസി ബസുകള്‍മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. നിലക്കലില്‍നിന്നും പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യുവര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ തയ്യാറാക്കിയിരുന്നു. ഇതാണ് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയത്. കൂടാതെ അധികമായി ആയിരത്തോളം സര്‍വീസുകളാണ് മണ്ഡല - മകരവിളക്ക കാലത്ത് കെഎസ്ആര്‍ടിസി നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടിയായിയുരന്നു.