കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കാണാതയാത് 12,453പേരെ; 692പേര്‍ ഇനിയും കാണാമറയത്ത്

കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കാണാതയാത് 12,453പേരെ; 692പേര്‍ ഇനിയും കാണാമറയത്ത്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453പേര്‍. ഇതില്‍ 11,761പേരെ കണ്ടെത്തി. 692പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  കാണാതായ 12,453 പേരില്‍ 3,033 പേര്‍ പുരുഷന്മാരും 7,530 സ്ത്രീകളും 1,890 കുട്ടികളും ഉള്‍പ്പെടുന്നു. കണ്ടെത്തിയ 11,761 പേരില്‍  2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളുമാണ്.

കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11640 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും (791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരെയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി. 

ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവു കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീടു കണ്ടെത്തുകയുണ്ടായി.


കാണാതായവരുടെ ആകെ എണ്ണം, കണ്ടെത്തിയവരുടെ എണ്ണം എന്നിങ്ങനെയുള്ള കണക്ക്: 

തിരുവനന്തപുരം സിറ്റി: 618, 585
തിരുവനന്തപുരം റൂറല്‍: 1258,1125
കൊല്ലം സിറ്റി: 759, 721
കൊല്ലം റൂറല്‍: 814, 767
പത്തനംതിട്ട: 744, 717
ആലപ്പുഴ: 930, 920
ഇടുക്കി: 505, 458
കോട്ടയം: 774, 753
കൊച്ചി സിറ്റി:  513, 489
എറണാകുളം റൂറല്‍: 779, 715
തൃശ്ശൂര്‍ സിറ്റി: 741, 712
തൃശ്ശൂര്‍ റൂറല്‍:  695, 671
പാലക്കാട്: 856, 821
മലപ്പുറം: 642, 601
കോഴിക്കോട് സിറ്റി: 403, 379
കോഴിക്കോട് റൂറല്‍: 651, 633
വയനാട്: 244, 225
കണ്ണൂര്‍: 503, 473
കാസര്‍ഗോഡ്:299, 279
റെയില്‍വേ:  25, 22
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com