കർഷകതൊഴിലാളികളുടെ മരണം: ദുരൂഹത ആരോപിച്ച് പൊലീസ്, ഒരാള‌ുടെ മരണം വിഷം ഉള്ളിൽ ചെന്ന് 

പൊലീസ് സർജൻ നടത്തിയ പരിശോധനയിൽ ആമാശയത്തില്‍ വിഷം കണ്ടെത്തി
കർഷകതൊഴിലാളികളുടെ മരണം: ദുരൂഹത ആരോപിച്ച് പൊലീസ്, ഒരാള‌ുടെ മരണം വിഷം ഉള്ളിൽ ചെന്ന് 

തിരുവല്ല: തിരുവല്ല വേങ്ങലിൽ കർഷകതൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച രണ്ട് തൊഴിലാളികളിൽ ഒരാളായ മത്തായി ഈശോയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നു തെളിഞ്ഞു. പൊലീസ് സർജൻ നടത്തിയ പരിശോധനയിൽ ആമാശയത്തില്‍ വിഷം കണ്ടെത്തി. മരണത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് കർഷകത്തൊഴിലാളികൾ മരിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കഴുപ്പിൽ കോളനിയിൽ സനൽകുമാർ (42), വേങ്ങൽ ആലംതുരുത്തി മാങ്കളത്തിൽ മത്തായി ഈശോ (തങ്കച്ചൻ–68) എന്നിവരാണ് മരിച്ചത്. സനൽകുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചാണെന്ന് പൊലീസ് സർജന്റെ മൊഴിയിൽ പറയുന്നു. കീടനാശിനി തളിക്കുമ്പോൾ മത്തായി ഈശോ കണ്ടുനിൽക്കുകയായിരുന്നു എന്നാണ് നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയത് കേസിൽ വഴിത്തിരിവാവുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇരുവരുടെയും  സമാനമായ മരണമാണോയെന്ന് വ്യക്തമാവുകയുള്ളു എന്നും പൊലീസ് സർജൻ പറഞ്ഞു.

വേങ്ങൽ ഇരുകര പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ചതിനെ തുടർന്നാണ് ഇവർ അവശ നിലയിലായത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മരിച്ച സനൽകുമാറും മറ്റു നാല് പേരും ചേർന്ന് മോട്ടർ പമ്പ് ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com