ഖനനം അവസാനിപ്പിച്ചാല്‍ സമരവും അവസാനിപ്പിക്കാം: നിലപാടിലിറുച്ച് ആലപ്പാട് സമരസമിതി; സമവായത്തിലെത്താതെ എംഎല്‍എയുടെ ചര്‍ച്ച

ആലപ്പാട് കരിമണല്‍ ഖനനം ഐആര്‍ഇ പൂര്‍ണമായും അവസാനിപ്പിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന പിന്‍മാറുള്ളുവെന്ന് സമരസമിതി.
ഖനനം അവസാനിപ്പിച്ചാല്‍ സമരവും അവസാനിപ്പിക്കാം: നിലപാടിലിറുച്ച് ആലപ്പാട് സമരസമിതി; സമവായത്തിലെത്താതെ എംഎല്‍എയുടെ ചര്‍ച്ച

ആലപ്പുഴ: ആലപ്പാട് കരിമണല്‍ ഖനനം ഐആര്‍ഇ പൂര്‍ണമായും അവസാനിപ്പിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന പിന്‍മാറുള്ളുവെന്ന് സമരസമിതി. കരുനാഗപ്പള്ളി എംഎല്‍എ എസ് രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരസമിതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് സമരസമിതിയും മുന്‍കൈ എടുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്‌തെന്നും സമരസമിതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് ഏറ്റവും അധികം സാമ്പത്തികലാഭം ഉണ്ടാക്കിക്കൊടുക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന ഒരു സമവായത്തിനും സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുവന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആലപ്പാട് ഖനനം പൂര്‍ണമായും നിര്‍ത്തേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെയും നിലപാട്.  അതേസമയം, പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാന്‍ തുടര്‍ചര്‍ച്ചകള്‍ നടത്തണമെന്നും സിപിഎം സെക്രട്ടേറിയേറ്റില്‍ തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com