ഭക്ഷണവും ഇന്ധനവും തീര്‍ന്നു? മുനമ്പം സംഘം ഇന്തൊനേഷ്യന്‍ തീരത്തേക്കെന്ന് സൂചന

മുനമ്പത്ത് നിന്നും സ്ത്രീകളും കുട്ടികളുമടക്കം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട സംഘം ഇന്തൊനേഷ്യന്‍ തീരത്ത് അടുക്കുന്നതായി സൂചനകള്‍. ഭക്ഷണവും ഇന്ധനവും തീര്‍ന്നതിനെ തുടര്‍ന്നാണ്
ഭക്ഷണവും ഇന്ധനവും തീര്‍ന്നു? മുനമ്പം സംഘം ഇന്തൊനേഷ്യന്‍ തീരത്തേക്കെന്ന് സൂചന

തിരുവനന്തപുരം: മുനമ്പത്ത് നിന്നും സ്ത്രീകളും കുട്ടികളുമടക്കം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട സംഘം ഇന്തൊനേഷ്യന്‍ തീരത്ത് അടുക്കുന്നതായി സൂചനകള്‍. ഭക്ഷണവും ഇന്ധനവും തീര്‍ന്നതിനെ തുടര്‍ന്നാണ് ഇന്തൊനേഷ്യയിലേക്ക് എത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. 

47 ദിവസമെങ്കിലും തുടര്‍ച്ചയായി സഞ്ചരിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡ് എങ്കിലും എത്തുകയുള്ളു. മത്സ്യബന്ധന ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൂരം യാത്ര ചെയ്താലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താവണം ഈ നീക്കമെന്നും പൊലീസ് കരുതുന്നു. 

ചെന്നൈ, അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലെ ആളുകളും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുമടക്കം 230 ല്‍ അധികം പേര്‍ സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടക്കുകയാണെന്നും ഇവര്‍ പ്രാദേശിക സഹായം ലഭിച്ചിരുന്നുവോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com