റിഹേഴ്സലിനിടെ ഹൃദയാഘാതം; ​ഗിത്താറിസ്റ്റ് ജോൺ ആന്തണി അന്തരിച്ചു

പ്രശസ്ത ​ഗിത്താറിസ്റ്റും അധ്യാപകനുമായ ജോൺ ആന്തണി (62) അന്തരിച്ചു. പൂജപ്പുരയിലെ വീട്ടിൽ വച്ച് റിഹേഴ്സൽ നടത്തുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
റിഹേഴ്സലിനിടെ ഹൃദയാഘാതം; ​ഗിത്താറിസ്റ്റ് ജോൺ ആന്തണി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ​ഗിത്താറിസ്റ്റും അധ്യാപകനുമായ ജോൺ ആന്തണി (62) അന്തരിച്ചു. പൂജപ്പുരയിലെ വീട്ടിൽ വച്ച് റിഹേഴ്സൽ നടത്തുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.  'കർണാട്രിക്സ്' എന്ന ഫ്യൂഷൻ ബാൻഡിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. 1980 ൽ ജോൺ ആന്തണി തുടങ്ങിയ 'റൂട്ട്സ്' ബാൻഡിലൂടെയാണ് എ ആർ റഹ്മാനും  ശിവമണിയും ശ്രദ്ധിക്കപ്പെട്ടത്. 

റോക്ക് ബാൻഡുകളുടെ പ്രിയങ്കരനായിരുന്ന ആന്തണി അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും കാർട്ടൂണിസ്റ്റും കൂടിയായിരുന്നു. തരം​ഗിണി സ്റ്റുഡിയോയിൽ ദീർഘകാലം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. മലയാളത്തിലും തമിഴിലുമായി 2000ത്തിലേറെ സിനാമാ ​ഗാനങ്ങൾക്ക് ലീഡ് ​ഗിത്താർ ഒരുക്കി. ഭാര്യ സുപ്രീത ജോൺ. മകൻ സിദ്ധാർത്ഥ് ജോൺ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com