'വിജിലന്‍സ് പിണറായിയുടെ അടുക്കളയിലോ ജലീലിന്റെ വീട്ടിലോ'?; ബന്ധുനിയമന പരാതിയില്‍ അന്വേഷണം നടത്താത്തത് എന്തെന്ന് പികെ ഫിറോസ്

'വിജിലന്‍സ് പിണറായിയുടെ അടുക്കളയിലോ ജലീലിന്റെ വീട്ടിലോ'? - ബന്ധുനിയമന പരാതിയില്‍ അന്വേഷണം നടത്താത്തത് എന്തെന്ന് പികെ ഫിറോസ്
'വിജിലന്‍സ് പിണറായിയുടെ അടുക്കളയിലോ ജലീലിന്റെ വീട്ടിലോ'?; ബന്ധുനിയമന പരാതിയില്‍ അന്വേഷണം നടത്താത്തത് എന്തെന്ന് പികെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന പരാതിയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് തയ്യാറാവുന്നില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഇത് സംബന്ധിച്ച് വിജിലന്‍സിന് വിവരാവകാശപ്രകാരം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച മറുപടി സര്‍ക്കാരില്‍ നിന്ന് അത്തരമൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണെന്ന് പികെ ഫിറോസ് പറഞ്ഞു. 

പരാതി നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നതിന് സര്‍ക്കാര്‍ മറുപടി പറയണം. നേരത്തെ പൊതുജനമധ്യത്തില്‍ പറഞ്ഞതുകൊണ്ടാണ് അന്വേഷണം നടത്താതെങ്കില്‍ അത് പറയാന്‍ മുഖ്യമന്ത്രിയും വിജിലന്‍സും തയ്യാറാകണം. അത്തരമൊരു മറുപടി നല്‍കിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ഭയമാണെങ്കില്‍ അത് തുറന്നുപറയാന്‍ തയ്യാറാകണമെന്നും ഫിറോസ് പറഞ്ഞു.

അന്വേഷണം നടത്താതിരുന്നാല്‍ എന്തുകൊണ്ടെന്ന് കോടതി ചോദിക്കും. ഇനി സര്‍ക്കാര്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ പോലും ചോദ്യം ചെയ്യപ്പെടുമെന്ന് സര്‍ക്കാരിന് അറിയാം.അല്ലെങ്കില്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് പരാതിക്കാരനെ ബോധിപ്പിക്കുന്നില്ലെന്ന് കോടതി ചോദിക്കുമെന്നും ഫിറോസ് പറഞ്ഞു. സാധാരണനിലയില്‍ ഇത്തരമൊരു പരാതി വിജിലന്‍സിന് നല്‍കിയാല്‍ സ്വമേധായാ അന്വേഷണം നടത്തണം. ഇതിന് സര്‍ക്കാരില്‍ നിന്ന് മറുപടി കാത്തിരിക്കേണ്ടതില്ല. വിജിലിന്‍സ് നല്‍കിയ മറുപടി പിണറായിയോ, മന്ത്രി കെടി ജലീലോ എഴുതിക്കൊടുത്ത മറുപടിയാണെന്ന് ഫിറോസ് പറഞ്ഞു.

ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിയും വരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജിലന്‍സ് ഇപ്പോള്‍ ഏത് കൂട്ടിലാണ്. അകത്താണോ, പുറത്താണോ, കെടി ജലീലിന്റെ വീട്ടിലാണോ, പിണറായിയുടെ അടുക്കളയിലാണോ എന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്ന് കരുതിയാണ് വിവരാവകാശപ്രകാരം മറുപടി നല്‍കിയതെന്ന് ഫിറോസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com