ലോകസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിഷയല്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജോസ് കെ മാണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2019 10:01 PM |
Last Updated: 22nd January 2019 10:12 PM | A+A A- |
കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി എംപി. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം അറിയിച്ചു.
സ്ഥാനാർത്ഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു. കേരള കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ശോഭ കെടുത്താന്‍ വേണ്ടിയുള്ളതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.
കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്ന മുദ്രവാക്യവുമായി കേരള കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കേരള യാത്ര ജോസ് കെ. മാണി യാണ് നയിക്കുന്നത്.
താന്‍ മത്സരിക്കുന്നെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി നിഷയും രംഗത്തുവന്നിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്റെ അര്‍ത്ഥം തിരഞ്ഞെടുപ്പിന് മത്സരിക്കുമെന്നല്ലെന്നും തനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും നിഷ ഫേസ്ബുക്കില്‍ കുറിച്ചു. ഇലക്ഷന്‍ അടുക്കുമ്പോള്‍ ഇത്തരം അനാവശ്യ സംസാരങ്ങള്‍ പതിവാണെന്നും ഇതും അതിന്റെ ഭാഗമാണെന്നും അവര്‍ കുറിച്ചു.