അരിക്കടത്ത് തടയാതെ തമിഴ്‌നാടിന് കത്തയച്ചിട്ട് എന്ത് കാര്യം: മുഖ്യമന്ത്രിയോട് ചെന്നിത്തല

തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതി ഉത്തരവാദിത്തം ആ സര്‍ക്കാരിന്റെ തലയില്‍ കെട്ടി വച്ച ശേഷം മിണ്ടാതിരിക്കുകയാണ് പിണറായി ചെയ്യുന്നത് എന്നാണ് ചെന്നിത്തല പറഞ്ഞത്.
അരിക്കടത്ത് തടയാതെ തമിഴ്‌നാടിന് കത്തയച്ചിട്ട് എന്ത് കാര്യം: മുഖ്യമന്ത്രിയോട് ചെന്നിത്തല

തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച അരിയും ധാന്യങ്ങളും തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്കും കാലിത്തീറ്റ ഫാക്ടറികളിലേക്കും കടത്തുന്നു എന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയും അരി കടത്തു തടയുകയും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്‍  തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ട് എന്തു പ്രയോജനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതി ഉത്തരവാദിത്തം ആ സര്‍ക്കാരിന്റെ തലയില്‍ കെട്ടി വച്ച ശേഷം മിണ്ടാതിരിക്കുകയാണ് പിണറായി ചെയ്യുന്നത് എന്നാണ് ചെന്നിത്തല പറഞ്ഞത്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള വിദ്യ മാത്രമാണിത്. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതിനു ശേഷവും മില്ലുകളില്‍ നിന്നു യഥേഷ്ടം കേടായ അരി തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്കും മറ്റും പോകുന്നുണ്ട്. അതു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

നിബന്ധനകള്‍ ലംഘിച്ച കരാറുകാരുടെ കരാര്‍ റദ്ദാക്കുകയോ, കേസെടുക്കുകയോ ചെയ്തിട്ടില്ല. ഇതിനു വഴി വച്ചു കൊടുത്ത സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ല എന്നും ചെന്നിത്തല ആരോപിച്ചു. ഇതൊന്നും ചെയ്യാതെ അരി വേഷം മാറ്റി ഇങ്ങോട്ട് അയക്കരുതെന്നു തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതുകയാണു സംസ്ഥാന മുഖ്യമന്ത്രി ചെയ്തിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com