ഇനി കടല്‍ കണ്ട് സൈക്കിള്‍ ചവിട്ടാം; കേരളതീരത്ത് 655.6 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്ക് വരുന്നു, തീരദേശ ഹൈവേയ്‌ക്കൊപ്പം നിര്‍മ്മാണം

കേരളതീരത്ത് 655.6 കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കിള്‍ ട്രാക്ക് വരുന്നു. തീരദേശ ഹൈവേയുടെ ഭാഗമായാണ് സൈക്കിള്‍ ട്രാക്ക് ഒരുക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളതീരത്ത് 655.6 കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കിള്‍ ട്രാക്ക് വരുന്നു. തീരദേശ ഹൈവേയുടെ ഭാഗമായാണ് സൈക്കിള്‍ ട്രാക്ക് ഒരുക്കുന്നത്. തീരദേശ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് രണ്ടുമീറ്റര്‍ വീതിയിലായിരിക്കും ട്രാക്ക് ഒരുക്കുക. അഞ്ചുവര്‍ഷം കൊണ്ടാണ് കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ ട്രാക്ക് ഒരുക്കുന്നത്. 

കേരളത്തിന്റെ പൗരാണിക തുറമുഖങ്ങളായ വിഴിഞ്ഞം, അഞ്ചുതെങ്ങ്, തങ്കശേരി, പുറക്കാട്, ആലപ്പുഴ, മുസരീസ്, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, തലശേരി തുടങ്ങിയവയെ ബന്ധിപ്പിച്ചാകും തീരദേശ വിശാലപാതയും അതിനോട് അനുബന്ധിച്ചുള്ള സൈക്കിള്‍ ട്രാക്കും. ഈ പട്ടണങ്ങളിലൂടെയാണ് കേരള ടൂറിസം വികസിപ്പിക്കുന്ന സ്‌പൈസസ് റൂട്ട് കടന്നുപോകുന്നതും. 

നവകേരള നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച കേരള ഡെവലപ്‌മെന്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ആഗ്യമായി ചേര്‍ന്ന യോഗം കോസ്റ്റല്‍ സൈക്ലിങ് ടൂറിസം ഡെസ്റ്റിനേഷന്‍ പ്രോജക്ട് പദ്ധതി അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചു. 

കിഫ്ബി വഴി പദ്ധതിക്ക് നിക്ഷേപം ഉറപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. ആദ്യഘട്ടത്തില്‍ തീരദേശ പാതയ്ക്ക് ഒപ്പം 41 കിലോമീറ്ററില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ട്രാക്ക് സജ്ജമാക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com