ഗൃഹനാഥനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍; ബോംബുണ്ടാക്കിയത് അമിട്ടില്‍ നിന്ന് വെടിമരുന്നെടുത്ത് മെറ്റലും കുപ്പിച്ചില്ലും ചേര്‍ത്ത്

തിരുവനന്തപുരത്ത് നിന്ന് ഉത്സവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അമിട്ട് വാങ്ങി വെടിമരുന്ന് വേര്‍തിരിച്ച് അതിനോടൊപ്പം മെറ്റല്‍, കുപ്പിച്ചില്ല്, ആണി എന്നിവ ചേര്‍ത്താണ് ഇയാള്‍ നാടന്‍ബോംബ് നിര്‍മ്മിച്ചിരുന്നത
ഗൃഹനാഥനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍; ബോംബുണ്ടാക്കിയത് അമിട്ടില്‍ നിന്ന് വെടിമരുന്നെടുത്ത് മെറ്റലും കുപ്പിച്ചില്ലും ചേര്‍ത്ത്

പാരിപ്പള്ളി; ഗൃഹനാഥനെ നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിയായ 19 കാരന്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ മൈലാടുംപാറയിലാണ് സംഭവമുണ്ടായത്. പാരിപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലാണ് പൊലീസ് പിടിയിലായത്. സ്ഥിരമായി രാവിലെ നടക്കാന്‍ പോയിരുന്ന ഇരുവരും തമ്മിലുണ്ടായ ചെറിയ തര്‍ക്കമാണ് പ്രകോപനമായത്. 

അക്രമിക്കപ്പെട്ട അഫ്‌സലും അഖിലും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും നിസാര കാര്യത്തിന് വഴക്കിട്ടു. തുടര്‍ന്ന് ഇന്നലെ രാവിലെ പാല്‍ വാങ്ങാന്‍ പോവുകയായിരുന്ന അഫ്‌സലിനെ പിന്തുടര്‍ന്ന് എത്തിയ അഖില്‍ മൈലാടുംപാറ - ഇഎസ്‌ഐ റോഡില്‍ വച്ച് അനാടന്‍ ബോംബെറിയുകയായിരുന്നു. ബോംബ് ദേഹത്ത് തട്ടാതെ റോഡില്‍ വീണ് പൊട്ടിയതിനാല്‍ അഫ്‌സലിന് പരിക്കേറ്റില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് അയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ബോംബുകള്‍ പൊലീസ് കണ്ടെടുത്തു.

തിരുവനന്തപുരത്ത് നിന്ന് ഉത്സവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അമിട്ട് വാങ്ങി വെടിമരുന്ന് വേര്‍തിരിച്ച് അതിനോടൊപ്പം മെറ്റല്‍, കുപ്പിച്ചില്ല്, ആണി എന്നിവ ചേര്‍ത്താണ് ഇയാള്‍ നാടന്‍ബോംബ് നിര്‍മ്മിച്ചിരുന്നത്. അഖിലിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ബോംബുകള്‍ കൊല്ലത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. അഖില്‍ ചെറുപ്പം മുതലേ ബോംബ് നിര്‍മാണം ആരംഭിച്ചതാണ്. ഇതിന്റെ പേരില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുണ്ട്. ഇതുകാരണമാണ് വീട്ടുകാര്‍ പാരിപ്പള്ളിയില്‍ വാടക വീട്ടിലേക്ക് താമസം മാറ്റി അഖിലിനെ ഇവിടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ചേര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com