രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപ അടയ്ക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ; അമിത ഫീസ് ചട്ടവിരുദ്ധമെന്ന് ഡോക്ടര്‍മാര്‍

ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും 2018 ആഗസ്റ്റ് മാസം വരെ കൗണ്‍സില്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ഇതില്‍ വീഴ്ച വരുത്തുകയാണ്
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപ അടയ്ക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ; അമിത ഫീസ് ചട്ടവിരുദ്ധമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 10,000 രൂപ അടയ്ക്കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമിഫീസ് ഈടാക്കാനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കം ചട്ടവിരുദ്ധമാണെന്നും മറ്റൊരു കൗണ്‍സിലും ഇത്രയും ഫീസ് ഈടാക്കുന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്ത ഡോക്ടര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്കും മാത്രമേ ഈ നിരക്ക് ബാധകമാവുകയുള്ളൂ എന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം. ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും 2018 ആഗസ്റ്റ് മാസം വരെ കൗണ്‍സില്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ഇതില്‍ വീഴ്ച വരുത്തുകയാണ് ഉണ്ടായത്. രജിസ്‌ട്രേഷന്‍ പുതുക്കാത്ത ഡോക്ടര്‍മാരുടെ പേര് നീക്കം ചെയ്യുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. 

 സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി സി-ഡിറ്റാണ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്നത്.  ആറ് രൂപയില്‍ താഴെ മാത്രമേ ഇതിന് ചിലവ് വരുന്നുള്ളൂവെന്നും അത് 10,000 രൂപയ്ക്ക് വാങ്ങണമെന്ന് പറയുന്നത് ന്യായമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിദേശത്തുള്ള ഡോക്ടര്‍മാര്‍ ഈ തീരുമാനങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നും പേര് നീക്കം ചെയ്യുമെന്ന കാര്യം കൗണ്‍സില്‍ നേരത്തെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. മറ്റുള്ള മെഡിക്കല്‍ കൗണ്‍സിലുകള്‍ 1000 രൂപയും പിഴയായി 500 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ ഈ തുക കാലോചിതമായി പരിഷ്‌കരിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടെന്നും അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com