സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ കമ്മിറ്റി തള്ളി ; സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അനിരുദ്ധന്‍ തുടരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2019 03:46 PM |
Last Updated: 23rd January 2019 03:46 PM | A+A A- |
കൊല്ലം : കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ നീക്കാനുള്ള സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടി ജില്ലാ നേതൃത്വം തള്ളി. ഇന്നു ചേർന്ന ജില്ലാ കൗൺസിൽ യോഗമാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം തള്ളിക്കളഞ്ഞത്.
എൻ അനിരുദ്ധന് പകരം ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവര്‍ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റത്തിന് നിർദേശിച്ചത്.