എനിക്ക് മത്സരിക്കേണ്ട ആവശ്യമില്ല; താത്പര്യവുമില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ഇനി നാലുവര്‍ഷം കൂടിയുള്ള സാഹചര്യത്തില്‍ തനിക്ക് മത്‌സരിക്കേണ്ട ആവശ്യമില്ല - എനിക്ക് മത്സരിക്കാന്‍ താത്പര്യവുമില്ല
എനിക്ക് മത്സരിക്കേണ്ട ആവശ്യമില്ല; താത്പര്യവുമില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

തൃശൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും നാല് വര്‍ഷം കൂടി ഉണ്ട്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഇനി നാലുവര്‍ഷം കൂടിയുള്ള സാഹചര്യത്തില്‍ തനിക്ക് മത്‌സരിക്കേണ്ട ആവശ്യമില്ല. എനിക്ക് മത്സരിക്കാന്‍ താത്പര്യവുമില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എന്തുപറഞ്ഞാലും അത് ചെയ്യുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തില്‍ നിന്നും ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com