എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും - യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍
എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം പാര്‍ട്ടി തീരുമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും. മത്സരിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.

ശബരിമല പ്രശ്‌നവും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍?ഗ്രസിനും യുഡിഎഫിനും നേട്ടമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മുല്ലപ്പള്ളി ട്വന്റി20 കളിയിലെന്ന പോലെ മുഴുവന്‍ സീറ്റും യുഡിഎഫ് തൂത്തുവാരുമെന്ന ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. വടകരയില്‍ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ല. അവിടെ പുതിയ സ്ഥാനാര്‍ത്ഥി വരും.പക്ഷേ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ല. ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com