ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി പണം തട്ടിപ്പ്: പ്രീമിയം മോഡല്‍ കാറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം, ചതിക്കുഴിയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് നിരവധിപ്പേര്‍  

പ്രീമിയം മോഡല്‍ കാറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന വാഗ്ദാനവുമായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍
ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി പണം തട്ടിപ്പ്: പ്രീമിയം മോഡല്‍ കാറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം, ചതിക്കുഴിയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് നിരവധിപ്പേര്‍  

കൊച്ചി: പ്രീമിയം മോഡല്‍ കാറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന വാഗ്ദാനവുമായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. പരസ്യത്തില്‍ നിലവില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനത്തിന് കിട്ടുന്നതിനെക്കാള്‍ കുറഞ്ഞവിലയാണ് കാണിക്കുക. ഉന്നത ഉദ്യോഗസ്ഥരുടേതാണ് കാറെന്നും സ്ഥലംമാറ്റമായതിനാലാണ് വില്‍ക്കുന്നതെന്നുമാണ് ഇവര്‍ പറയുക. 

ഫോണില്‍ ബന്ധപ്പെടുന്നവരോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ മാന്യയമായ രീതിയിലായിരിക്കും തട്ടിപ്പുകാര്‍ സംസാരിക്കുക. പിന്നീടുളള വിളികളില്‍ രീതി മാറ്റും. താത്പര്യമുണ്ടെങ്കില്‍ നോക്കിയാല്‍ മതിയെന്നും പതിനായിരം രൂപ ആദ്യഘട്ടമായി അടയ്്ക്കണമെന്നും പറയും. പണം അടച്ചാല്‍ എയര്‍പോര്‍ട്ട് കാര്‍ഗോയിലാണ് വാഹനമുളളതെന്നും കുറച്ച് നിബന്ധനകള്‍ ഇവിടെയുണ്ടെന്നും അറിയിക്കും. വാഹനം കാണാനെത്തിയാല്‍ വ്യക്തിഗത ബുദ്ധിമുട്ടറിയിച്ച് പിന്നെ കാണാമെന്നുമറിയിക്കും. പിന്നീട് വിളിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ താത്പര്യപ്പെട്ട് ഒട്ടേറെപ്പേര്‍ വിളിച്ചെന്നും കാണാന്‍ കൂടുതല്‍ പണം അടയ്ക്കണമെന്നും ആവശ്യപ്പെടും. ഇങ്ങനെ ഒട്ടേറെപ്പേരാണ് വഞ്ചിക്കപ്പെട്ടിട്ടുളളത്. കൊച്ചിയില്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് 2.80ലക്ഷം രൂപ നഷ്ടപ്പെട്ടു.

കാര്‍ കണ്ടാലേ ഇനി പണം നല്‍കൂ എന്നറിയിക്കുന്നതോടെ തട്ടിപ്പുകാരുടെ ഫോണ്‍ സ്വിച്ച് ഓഫാകും. ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ പലരും പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കുകയാണ്. അതേസമയം അന്വേഷണത്തില്‍ ഇവര്‍ വിളിച്ചതെല്ലാം വടക്കേ ഇന്ത്യയില്‍ നിന്നാണെന്നാണ് തെളിഞ്ഞിട്ടുളളതെന്നും ബാങ്ക് അക്കൗണ്ട് വ്യാജമാണെന്നും അതിനാല്‍ തട്ടിപ്പുകാരെ പിടികൂടാന്‍ ബുദ്ധിമുട്ടാണെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com