മുഖ്യമന്ത്രി പെണ്ണുങ്ങളെ പോലെ മോശം: സ്ത്രീ വിരുദ്ധ പ്രസംഗവുമായി കെ സുധാകരന്‍

മുഖ്യമന്ത്രി പെണ്ണുങ്ങളെ പോലെ മോശം -സ്ത്രീ വിരുദ്ധ പ്രസംഗവുമായി കെ സുധാകരന്‍
മുഖ്യമന്ത്രി പെണ്ണുങ്ങളെ പോലെ മോശം: സ്ത്രീ വിരുദ്ധ പ്രസംഗവുമായി കെ സുധാകരന്‍

കാസര്‍കോഡ്: സ്ത്രീ വിരുദ്ധ പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്ന് സുധാകരന്‍ പറഞ്ഞു. പക്ഷേ പെണ്ണുങ്ങളേക്കാള്‍ മോശമായെന്നതാണ് യാഥാത്ഥ്യമെന്ന് കാസര്‍കോഡ് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാനം ചെയ്ത് സുധാകരന്‍  പറഞ്ഞു. 

പ്രളയാനന്തര പുനര്‍നിര്‍മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ  വിചാരണ ചെയ്യും.ഒരു വിവരമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com