''മുഖ്യമന്ത്രിയുടെ യാത്ര 28 സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ; ഗതികേട്''

ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്ന ആളാ പിണറായി. എന്നിട്ടും എന്തിനാണ് ഇത്ര  പൊലീസ്‌ 
''മുഖ്യമന്ത്രിയുടെ യാത്ര 28 സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ; ഗതികേട്''

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 28 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇങ്ങനെ സഞ്ചരിക്കേണ്ട ഗതികേടാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക്. പിണറായിയെ ആര് എന്ത് ചെയ്യാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  

മുഖ്യമന്ത്രിക്ക്‌ സുരക്ഷ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു ആംബുലന്‍സ്, 28 സുരക്ഷാ വാഹനങ്ങള്‍ എന്നിങ്ങനെ നീളുന്നതാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍. ഇതിനൊക്കെ ഒരു മര്യാദ വേണ്ടേ. ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്ന ആളാ പിണറായി. എന്നിട്ടും എന്തിനാണ് ഇത്ര പൊലീസെന്ന് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയില്‍ നട്ടെല്ലുള്ള ഒരു മന്ത്രി പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു

പ്രളയാനന്തര കേരളത്തില്‍ ഒന്നും നടക്കുന്നില്ല. പുതിയ കേരളം ഉണ്ടാക്കാന്‍ വന്നവര്‍ കേരളത്തിലെ ജനങ്ങളെ അനാഥരാക്കുകയാണ്. ആയിരം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എന്താണ് പിണറായി നാടിന് നല്‍കിയത്. ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം നേരത്തെ ആണുങ്ങള്‍ കല്ലിട്ട പദ്ധതിയാണ്. കഴിഞ്ഞ ആയിരം ദിവസത്തിനിടയില്‍ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിടാന്‍ പിണറായിക്ക് കഴിഞ്ഞിട്ടുണ്ടോ. അടുത്ത തെരഞ്ഞടുപ്പില്‍ ആണുങ്ങള്‍ ഭരിച്ച് വികസനമെന്തെന്ന് കേരളീയ ജനത കാണുമെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍എസ്എസ് ബിജെപിയും രാജ്യത്ത് കലാപം ഉണ്ടാക്കുന്നു.ഇതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമെ കഴിയും. ബിജെപിയെ ഒറ്റക്ക് നേരിടുമെന്ന പറയുന്ന സിപിഎം ഭരിച്ചിടത്തെല്ലാം പൂജ്യമാകുന്നത് നാം കണ്ടു. രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ കോണ്‍ഗ്രസിനെ കഴിയു. കേരളം ത്രിപുരയാകുമെന്ന് പറഞ്ഞ മോദിയോട് പറയാനുള്ളത് കേരളം മധ്യപ്രദേശ് ആകുമെന്നാണെന്നും ചെന്നിത്തല പറഞ്ഞു. 

 എല്ലാ നേതക്കാളെ അപമാനിക്കുന്ന കരാല്‍ ഏറ്റെടുത്തിരിക്കുകയാണ് കോടിയേരി. ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ക്കെ കഴിയു.ത്രിപുരയില്‍ പൂജ്യം, ബംഗാളില്‍ അങ്ങനെ തന്നെ. സിപിഎമ്മിന്‍
രണ്ട് ഭരണകുടവും കേരളത്തെയും ഇന്ത്യയെയും തകര്‍ത്തിരിക്കുകയാണ്. കര്‍ഷകര്‍ ദുരിതത്തില്‍. ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയുമാണ്, ശബരിമല കത്തിക്കാന്‍ താതപര്യം പിണറായിക്കാണ്. ഭരണം ചര്‍ച്ച ചെയ്യാതിരിക്കാനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com