ശബരിമല പ്രക്ഷോഭം അയോധ്യ സമരത്തിന്റെ തലത്തിലേക്ക് വളര്‍ന്നു ; സര്‍ക്കാരിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് കുംഭമേളക്കിടെ വിഎച്ച്പി പ്രമേയം 

മുസ്ലിം സ്ത്രീകളെ ഉള്‍പ്പെടുത്തി ശബരിമലയ്‌ക്കെതിരെ വനിതാമതില്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ അയ്യപ്പ വിശ്വാസികള്‍ക്കെതിരെ ഇടതുസര്‍ക്കാര്‍ അധിക്ഷേപം തുടങ്ങി
ശബരിമല പ്രക്ഷോഭം അയോധ്യ സമരത്തിന്റെ തലത്തിലേക്ക് വളര്‍ന്നു ; സര്‍ക്കാരിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് കുംഭമേളക്കിടെ വിഎച്ച്പി പ്രമേയം 

ന്യൂഡല്‍ഹി : ശബരിമല ആചാരസംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്ത് ഒരുങ്ങുന്നു. അടിച്ചമര്‍ത്തലിനെതിരെ പൊരുതാന്‍ ഹൈന്ദവ വിശ്വാസികളോട് ആഹ്വാനം ചെയ്ത് പ്രയാഗ് രാജിലെ കുംഭമേളക്കിടെ ചേര്‍ന്ന സമ്മേളനത്തില്‍ വിഎച്ച്പി പ്രമേയം പാസ്സാക്കി. ശബരിമല പ്രക്ഷോഭം അയോധ്യ സമരത്തിന്റെ തലത്തിലേക്ക് വളര്‍ന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

എസ്എന്‍ഡിപി, എന്‍എസ്എസ്, കെപിഎംഎസ്, ആര്യസമാജം തുടങ്ങിയവര്‍ നടത്തുന്ന പോരാട്ടത്തെ പ്രമേയം അഭിനന്ദിച്ചു. ഹൈന്ദവ വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെടുന്നത് കോടതിയും സര്‍ക്കാരും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. 

നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ അറസ്റ്റിലായി. വ്യാജക്കേസുകള്‍ ചുമത്തി വിശ്വാസികളെ വേട്ടയാടുകയാണ്. അര്‍ധരാത്രിയില്‍ അവിശ്വാസികളെ ശബരിമലയിലെത്തിച്ച് സര്‍ക്കാര്‍ വിശ്വാസികളെ അപമാനിക്കുകയാണ്.

1950 ല്‍ ശബരിമല ഭേത്രം തീയിട്ട് നശിപ്പിച്ചു. 1982 ല്‍ നിലയ്ക്കലില്‍ കുരിശ് നാട്ടി. മുസ്ലിം സ്ത്രീകളെ ഉള്‍പ്പെടുത്തി ശബരിമലയ്‌ക്കെതിരെ വനിതാമതില്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ കോടതി വിധിയെ മറയാക്കി അയ്യപ്പ വിശ്വാസികള്‍ക്കെതിരെ ഇടതുസര്‍ക്കാര്‍ അധിക്ഷേപം തുടങ്ങി. ഇതെല്ലാം ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com