കോടതിയുടെ സമയം കളയരുത്; യാക്കോബായ വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കോടതിയുടെ സമയം നഷ്ടപ്പെടുത്തരുതെന്ന വിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്
കോടതിയുടെ സമയം കളയരുത്; യാക്കോബായ വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കോതമംഗലം ചെറിയ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കിയതിനെതിരെ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോടതിയുടെ സമയം നഷ്ടപ്പെടുത്തരുതെന്ന വിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം മാര്‍ത്തോമാ പള്ളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെ റമ്പാന്‍ ആരാധനയ്ക്ക് എത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. യാക്കോബായ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് റമ്പാന് ആരാധന നടത്താതെ തിരിച്ചുപോരേണ്ടി വന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സംരക്ഷണം നല്‍കിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com