കോഴിക്കോട് ഇരട്ട സ്ഫോടനം; 13 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഒളിവിൽ കഴിയുകയായിരുന്ന പ്രതി കണ്ണൂര്‍ സ്വദേശി മൊഹമ്മദ് അസ്ഹറിനെ എന്‍ഐഎ ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു
കോഴിക്കോട് ഇരട്ട സ്ഫോടനം; 13 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി കണ്ണൂര്‍ സ്വദേശി മൊഹമ്മദ് അസ്ഹറിനെ എന്‍ഐഎ ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി അറേബ്യയില്‍ നിന്നെത്തും വഴി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അസ്ഹർ പിടിയിലായത്.

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായി ഇരട്ട സ്‌ഫോടനം നടന്നത്. ഇരുപത് മിനുട്ട് ഇടവേളയിലായിരുന്നു സ്‌ഫോടനം. രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും വസ്തുക്കള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 

2009ലാണ് ലോക്കൽ പൊലീസിൽ നിന്ന് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. അസ്ഹര്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തടിയന്റവിട നസീറായിരുന്നു ഒന്നാം പ്രതി. 2011ലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com