മതിലും കഴിഞ്ഞു, മലയും അടച്ചു; ഇനി എന്ത് ചര്‍ച്ച ചെയ്യാനെന്ന് വെള്ളാപ്പള്ളി

മതിലും കഴിഞ്ഞു, മലയും അടച്ചു. ഇനിയും അക്കാര്യം തന്നെ എന്തിന് ചര്‍ച്ച ചെയ്യണമെന്ന്  വെള്ളാപ്പള്ളി
മതിലും കഴിഞ്ഞു, മലയും അടച്ചു; ഇനി എന്ത് ചര്‍ച്ച ചെയ്യാനെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തില്‍ ഇനി അഭിപ്രായം ഒന്നും പറയുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതിലും കഴിഞ്ഞു, മലയും അടച്ചു. ഇനിയും അക്കാര്യം തന്നെ എന്തിന് ചര്‍ച്ച ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു.നവേത്ഥാനമൂല്യ സംരക്ഷണ സമിതി യോഗത്തിന് ശേഷമുള്ള വാര്‍്ത്താ സമ്മേളനത്തിലാണ് യുവതി പ്രവേശന വിഷയത്തില്‍ നിന്ന് വെള്ളാപ്പള്ളി ഒഴിഞ്ഞുമാറിയത്. 

ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി നവേത്ഥാനമൂല്യ സംരക്ഷണ സമിതി മുന്നോട്ട് പോകും. നവോത്ഥാന ആശയങ്ങളുടെ പ്രചാരണത്തിനായി സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കും. ഈ ആശയത്തോട് യോജിക്കുന്ന ആര്‍ക്കും സമിതിയുടെ ഭാഗമാകാം. ജാതിയും മതവും പറഞ്ഞ് പരസ്പരം തല്ലിടാതെ മുന്നോട്ട് പോകാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് നാല് സീറ്റ് നല്‍കാനുള്ള ബിജെപിയുടെ തീരുമാനത്തെ പറ്റി ചോദിച്ചപ്പോള്‍ അതിനെപ്പറ്റി പറയാന്‍ താന്‍ ആരുമല്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ പ്രതികരണം. അക്കാര്യത്തില്‍ കണക്ക് പറച്ചിലെല്ലാം അവര് തമ്മില്‍ നടത്തും. മത്സരിക്കലും ജയിക്കലും തോല്‍ക്കലുമെല്ലാം അവര് തമ്മിലെന്ന് വെള്ളാപ്പള്ളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com