മത്സരിക്കാനില്ല; കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കാനം രാജേന്ദ്രന്‍

മത്സരിക്കാനില്ല -  കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കാനം രാജേന്ദ്രന്‍
മത്സരിക്കാനില്ല; കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കാനം രാജേന്ദ്രന്‍


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. താന്‍ മത്സരരംഗത്തുണ്ടാവില്ല. പിന്നണിയില്‍ തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ സജീവമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകാതെയുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

വയനാട്, മാവേലിക്കര, തൃശൂര്‍, പൊന്നാനി എന്നീ നാലു മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. വയനാട്ടില്‍ സികെ ജാനു സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com