ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, അജണ്ട; ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതൃയോഗങ്ങള്‍ ഇന്ന്‌

ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നീ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പിച്ചു കഴിഞ്ഞു
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, അജണ്ട; ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതൃയോഗങ്ങള്‍ ഇന്ന്‌

തൃശൂര്‍: ലോക്‌സഭാ  തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അജണ്ടകള്‍ തീരുമാനിക്കുന്നതിനായി ബിജെപി നേതൃയോഗം ഇന്ന് തൃശൂരില്‍ ചേരും. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ മത്സരത്തിന് ഇറക്കി പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. മത്സരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ മേലും സമ്മര്‍ദ്ദമുണ്ട്. 

ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നീ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പിച്ചു കഴിഞ്ഞു. എ പ്ലസ് മണ്ഡലങ്ങളായി പരിഗണിക്കപ്പെടുന്ന സാധ്യത കൂടിയ തിരുവനന്തപുരത്തും, പത്തനംതിട്ടയിലും പ്രമുഖരുടെ നിരയാണ് മത്സരിക്കുന്നതിനായി പരിഗണിക്കുന്നത്. 

കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പി.കെ.ശശികല എന്നീ പേരുകളാണ് ഇവിടെ മുന്‍ നിരയില്‍. ആറ്റിങ്ങലില്‍ ടി.പി.സെന്‍കുമാറും. ശബരിമല കര്‍മ സമിതിയുമായി ആലോചിച്ചതിന് ശേഷമാകും സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക് വയ്ക്കുക. ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരവും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാവും. 

സമരം പൂര്‍ണ വിജയമായിരുന്നില്ല എന്ന ശ്രീധരന്‍പിള്ളയുടെ പ്രതികരണത്തിനെതിരെ മുരളീധര പക്ഷം വിമര്‍ശനം ഉന്നയിച്ചേക്കും. ആദ്യം കോര്‍കമ്മിറ്റിയും പിന്നീട് സംസ്ഥാന ഭാരവാഹികളുടേയും ലോക്‌സഭാ മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്മാരുടേയും യോഗങ്ങളാണ് ചേരുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com