വേണ്ടി വന്നാല്‍ പുതിയ മദ്യവില്‍പ്പനശാലകള്‍ തുറക്കും; അഴിമതി അനുവദിക്കില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ്

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പരാതികള്‍ പരിഹരിക്കുമെന്നും ചെയര്‍മാന്‍
വേണ്ടി വന്നാല്‍ പുതിയ മദ്യവില്‍പ്പനശാലകള്‍ തുറക്കും; അഴിമതി അനുവദിക്കില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ്

കൊച്ചി: പുതിയ മദ്യവില്‍പ്പനശാലകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാനത്ത് തുറക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്. രണ്ടു വര്‍ഷമായി സ്ഥാപനം നല്ല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെയര്‍മാര്‍ എം മെഹബൂബ് അറിയിച്ചു. 

അഴിമതിരഹിതമാണ് സ്ഥാപനമെന്നും ക്രമക്കേടുകള്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പരാതികള്‍ പരിഹരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com