ശബരിമല ദര്‍ശനം; പട്ടികയില്‍ യുവതികള്‍ 17 പേര്‍മാത്രം

ശബരിമല ദര്‍ശനം; പട്ടികയില്‍ യുവതികള്‍ 17 പേര്‍മാത്രം

പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി സുപ്രീംകോടതിയില്‍ പൊലീസ് സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം. പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ നാല് പുരുഷന്മാരും, 50 വയസിന് മുകളില്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഉന്നതതല സമിതി കണ്ടെത്തിയത്. പട്ടിക കോടതിയില്‍ നല്‍കുന്നതിലുണ്ടായ തിടുക്കവും, കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് സമിതി വിലയിരുത്തിയത്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ അടങ്ങിയ ഉന്നത തല സമിതിയാണ് വിഷയം പരിഗണിച്ചത്. 

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ വിവരങ്ങള്‍ എന്ന നിലയില്‍ നല്‍കിയ പട്ടികയില്‍ പുരുഷന്മാരും 50 വയസ് പിന്നിട്ട സ്ത്രീകളും എത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പട്ടികയില്‍ ഓരോരുത്തരുടേയും ആധാര്‍ നമ്പറും, ഫോണ്‍ നമ്പറും ഒപ്പം നല്‍കിയിരുന്നു. ഇവരെ വിളിച്ച് മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ പലരുടേയും പ്രായം 50 വയസിന് മുകളിലാണെന്ന് കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com