ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

ആര് മല്‍സരിക്കണെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല - ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകും 
ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി


കാസര്‍കോഡ്: ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. ആര് മല്‍സരിക്കണെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ സീറ്റ് വിഭജന ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് വ്യക്തിപരമായി പറയാനുള്ള അവകാശമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഇതിനിടെ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയെന്ന് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്തെത്തി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് വേദിയില്‍ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ കേരള യാത്ര ഉല്‍ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. കെ.എം.മാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. 

ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ ഹൈക്കമാന്റും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്  പ്രതികരിച്ചു. പിന്നാലെ ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ഥിയെന്നു ആവര്‍ത്തിച്ച് മുല്ലപ്പള്ളി രംഗത്തെത്തി. ഉമ്മന്‍ചാണ്ടി എല്ലാ കാലത്തും എവിടേയും നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ഥിയാണ്. അദ്ദേഹം എവിടെ നിന്നാലും വമ്പിച്ച വോട്ടിന് ജയിക്കും മുല്ലപ്പള്ളി പറഞ്ഞു.അതേസമയം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നു രമേശ് ചെന്നിത്തലയും ലീഗും പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com