നിപ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സിന് അംഗീകാരം: മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ഇനി ലിനിയുടെ പേരില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 25th January 2019 12:35 AM |
Last Updated: 25th January 2019 12:35 AM | A+A A- |

തിരുവനന്തപുരം: ജോലിക്കിടെ നിപ വൈറസ് എന്ന അപകടകാരിയായ രോഗബാധയേറ്റ് മരിച്ച ലിനിക്ക് അംഗീകാരം. സമസ്ഥാന സര്‍ക്കാര്‍ ലിനിയുടെ പേരില്‍ മികച്ച നഴ്‌സിനുള്ള പുര്‌സകാരം ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി മുതല്‍ 'സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ' എന്നാണ് അറിയപ്പെടുക.
നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരിക്ക് ജീവന്‍ നഷ്ടമായത്. ലിനിയുടെ പേരില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുന്‍വശം ബസ് സ്‌റ്റോപ്പ് നിര്‍മിക്കുമെന്നും പേരാമ്പ്ര ബ്‌ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രിയില്‍ സൗജന്യ ഉച്ചഭക്ഷണം ഏര്‍പെടുത്തുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.