'നിങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍' ; ഞങ്ങളാരെയും തീരുമാനിച്ചിട്ടില്ലെന്ന് കാനം

ഏതായാലും നിങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നു
'നിങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍' ; ഞങ്ങളാരെയും തീരുമാനിച്ചിട്ടില്ലെന്ന് കാനം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അഭ്യൂഹങ്ങളും മാധ്യമങ്ങളില്‍ സജീവമായി. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാര്‍ത്ഥി പട്ടികകളെക്കുറിച്ച് ചര്‍ച്ചകളും സജീവമാണ്. ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. 

സിപിഐയുടെ സീറ്റായ മാവേലിക്കരയില്‍ കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാര്‍  ഇടതുസ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു കാനത്തിന്റെ പ്രതികരണം. പുന്നല ശ്രീകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. അതെല്ലാം നിങ്ങള്‍ നിശ്ചയിച്ചതല്ലേ. 

ഏതായാലും നിങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നു. എല്‍ഡിഎഫില്‍ ഞങ്ങളാരും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങളാരെയും തീരുമാനിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ സംഘാടകരായ നവോത്ഥാന മൂല്യ സംരക്ഷണ സമിതി വെസ് ചെയര്‍മാനായിരുന്നു പുന്നല ശ്രീകുമാര്‍. ഇതാണ് ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പുന്നലയെ ഇത്തവണ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് താല്‍പ്പര്യപ്പെടുന്നുവെന്ന അഭ്യൂഹം ശക്തമാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com