മഞ്ജു വാര്യര്‍ കോണ്‍ഗ്രസിലേക്ക്?; തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്

നടി മഞ്ജുവാര്യര്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട് -കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആലോചന 
മഞ്ജു വാര്യര്‍ കോണ്‍ഗ്രസിലേക്ക്?; തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടി മഞ്ജുവാര്യര്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആലോചന നടത്തുന്നതായാണ് വിവരം. മഞ്ജു കോണ്‍ഗ്രസ് നേതാക്കളയുമായി ചര്‍ച്ച നടത്തിയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പരിപാടികളുടെ ബ്രാന്റ് അംബാസഡറായ മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്ന് പിന്‍മാറിയത് വലിയ ചര്‍ച്ചയായിരുന്നു. വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് മഞ്ജു പരിപാടിയില്‍ നിന്ന് പിന്‍മാറിയത്. ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞായിരുന്നു പിന്‍മാറ്റം.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച് മഞ്ജു കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലില്ല. അതേസമയം പ്രചാരണരംഗത്ത് സജീവമാക്കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകാനുള്ള താത്പര്യം മഞ്ജു കോണ്‍ഗ്രസ് നേതൃത്തിന് മുന്നില്‍ വെച്ചിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മഞ്ജു ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മഞ്ജുവുമായി അടുത്തവൃത്തങ്ങളോ ബിജെപി നേതാക്കളോ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിരുന്നില്ല. അതിനിടെയാണ് മഞ്ജു കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com